ഈ വർഷത്തെ മെഡിസിൻ നോബേൽ സമ്മാനാർഹമായ സ്വാന്റെ പാബോ(Svante Paabo) എന്ന സ്വീഡിഷ് ജീവശാസ്ത്രജ്ഞൻ വാതിലുകൾ തുറന്നിട്ടത് നമ്മുടെ സങ്കല്പത്തിനുമൊക്കെ എത്രയോ ഉയരത്തിൽ നിൽക്കുന്ന മായിക പ്രപഞ്ചത്തെലേക്കാണ്. ഫിസിക്സിൽ എയ്ൻസ്റ്റീൻ സൃഷ്ട്ടിച്ച നൂതന ലോകത്തിന്റെ പിറവിക്ക് മിക്കവാറും സമാനമാണ് മെഡിക്കൽ സയൻസിൽ പാബോയുടെ അത്ഭുത കൃത്യങ്ങൾ.