സോഷ്യൽ മീഡിയക്ക് ആധാർ / കള്ളന്റെ കയ്യിൽ താക്കോൽ നൽകൽ

Share:

Listens: 0

MALLU PLATO

Miscellaneous


ആധാർ ഡേറ്റാ എന്നത് ഒരു സുവർണ്ണ ഖനിയാണ്. ഇന്ത്യൻ ഗവൺമെന്റിന് പോലും എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാത്ത ഡേറ്റയുടെ അക്ഷയപാത്രം . ഓരോ ഇന്ത്യൻ പൗരന്റെ ഐഡന്റിറ്റിയും, ബയോമെട്രിക് വിവരങ്ങളും , സേവനങ്ങളും എല്ലാം തന്നെ കണക്ട് ചെയ്ത ഒരു വൻ ഡേറ്റാ ബാങ്ക്. ഈ നിധിയിൽ കണ്ണ് വയ്ക്കാത്തവരായി ഫേസ്ബുക്ക് , ഗൂഗിൾ തുടങ്ങി ആരും തന്നെ ഉണ്ടാവില്ല. ലോകമെങ്ങും ഇത്തരത്തിലുള്ള ടെക് കമ്പനികളുടെ സുരക്ഷിതത്തെ ചർച്ച ചെയ്യുമ്പോൾ ഇവിടുത്തെ ആളുകൾ ഫേക്ക് ന്യൂസ് ഒഴിവാക്കാൻ രാജ്യത്തെ ഏറ്റവും സെൻസിറ്റീവ് ആയ ആധാർ ഡേറ്റാ എങ്ങനെ ഫേസ്ബുക്കിന് നൽകണം എന്നതിനെപറ്റി ആലോചിക്കുകയാണ്. അതായത് കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിക്കുന്നതിനെപ്പറ്റി.