Education
പ്രിയപ്പെട്ട ജിബിൻ, വലിയ മരങ്ങൾക്കു ചുവട്ടിലൂടെ നടക്കുമ്പോൾ നാം ചെറുതായി മാറുന്നു . പെരുപ്പിച്ചു വയ്ക്കുന്ന പ്രൊഫൈലിന്റെ ഭോഷ്കു തിരിച്ചറിയുന്നു. പുരുഷായുസ്സിന്റെ വലുപ്പക്കുറവ് വെളിവാകുന്നു. പ്രകൃതിയുടെ നൈർ മല്യത്തെ ഓർത്തു തല കുനിച്ചു പോകുന്നു. നാം ശാന്തരാകുന്നു. എങ്കിലും നാം അവയെ വെട്ടി വീഴ്ത്തുന്നു; പലതും, പലതും ആലോചിക്കാതെ. ഇന്ന് (Dec 3) മരങ്ങളെ അണിയിച്ചൊരുക്കുന്ന ദിനം. Tree Dressing Day. ചെറുപ്പത്തിൽ അടുക്കള മുറ്റത്തുണ്ടായിരുന്ന വരിക്ക പ്ലാവിനെ ഓർത്തു പോകുന്നു. ഓണം അടുക്കുമ്പോൾ അതിൽ ഒരു ഊഞ്ഞാൽ കിളിച്ചു താഴേക്കിറങ്ങി വരുമായിരുന്നു. അതിൽ ഞങ്ങളെ കയറ്റി മരം താരാട്ടു പാടുമായിരുന്നു. ഹൃദയത്തിലേക്ക് കൂട്ടി ക്കൊണ്ടു പോകുമായിരുന്നു. ചില്ലിയാട്ടങ്ങളിൽ ഇലകൾ തരുമായിരുന്നു. ഇലച്ചാർത്തുകൾ ഉണക്കിലും കുളിരുള്ള തണലേകു മായിരുന്നു. മധുരമുള്ള ധാരാളം ഫലം നൽകിയിരുന്നു. പൊടിയരി ക്കഞ്ഞി കോരി കുടിക്കാൻ പഠിപ്പിച്ചതും എന്റെ പ്ലാവു മുത്തശ്ശി, നീ തന്നെ ആയിരുന്നു. നന്ദി. Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message