ഓർമ്മപ്പൂക്കാലം

Share:

Listens: 0

Mozhi Podcast

Education


14.08.2016 പ്രിയപ്പെട്ട ജിബിൻ, ജയയുടെ സഹപാഠികൾ ഇന്ന് ഒത്തുകൂടി; അഷ്ടമുടിക്കായലിൻറെ തീരത്ത്. അവരുടെ കൂട്ടത്തിൽ പെടാത്തവനായിരുന്നു ഞാൻ. എങ്കിലും അവരുടെ സൗമനസ്യം എന്നെ അവരോടൊപ്പം കൂട്ടി. സ്മരണകളുടെ തീരത്തുകൂടി ഒരു യാത്ര. എല്ലാവരും ഗതകാലത്തിൽ നിന്നും ഓർമ്മയുടെ പൂക്കൾ പെറുക്കിയെടുത്തു. കായലിന്റെ തീരത്തു വശ്യമായ പൂക്കളങ്ങൾ തീർത്തുകൊണ്ടേ ഇരുന്നു. അതിന്റെ മനോഹാരിതയിൽ ധന്യമായിരുന്നു കായലോരം. ഓർമ്മയുടെ തീരത്തു നിന്നും തെന്നിയകന്ന അച്ഛൻറെ അരികിൽ നിന്നുമാണ് പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ എത്തിയത്. അതുകൊണ്ടു തന്നെ ആ ഒത്തുചേരലും സ്മരണ പുതുക്കലും എനിക്കൊരുപാടു സന്തോഷം നൽകി. ഓർമ്മ - അതാണല്ലോ കാലം! ഓർമ്മ നഷ്ടമാകുമ്പോൾ കാലം നിശ്ചലമാകും. വർത്തമാനകാലത്തിന്റെ നിശ്ചിതത്വത്തിൽ മരവിച്ചു നിൽക്കുന്ന അവസ്ഥ ആകാം അത്. ജിബിൻ, നിനക്കും ഉണ്ടാകാം ഓർമ്മയുടെ ചെപ്പുകളിൽ സൂക്ഷിച്ചുവെച്ച വെള്ളാരം കല്ലുകൾ. തിരക്കിട്ട ജീവിതത്തിൽ വല്ലപ്പോഴും അതെടുത്ത് ഓമനിക്കുമ്പോളാകാം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പോലും ഉണ്ടാകുന്നത്. Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message