Miscellaneous
സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ?