ഈ ചില്ലയിൽ നിന്നും- പി ശ്രീകല

Share:

Book Review on Hit 967 with Shabu

Arts


ബുക്ക് റിവ്യൂ  ഈ ചില്ലയിൽ നിന്നും പി ശ്രീകല  ഇലഞ്ഞിയുടെയും മൈലാഞ്ചിയുടെയും മണങ്ങള്‍ സ്നേഹസൗഹൃദങ്ങള്‍ നാട്ടിന്‍ പുറത്തെ നിഷ്കളങ്ക വഴികളും പ്രവാസ ലോകത്തെ ഭാഷാ അതിരുകള്‍ മായ്ക്കുന്ന സ്നേഹബന്ധങ്ങളും പി ശ്രീകല വാക്കുകള്‍ കൊരുത്ത് ഓര്‍മ്മകളായും അനുഭവ ലോകങ്ങളായും മനുഷ്യപ്പറ്റോടെ നമ്മോട് ഹൃദയ സംവാദംനടത്തുന്നു. ''പടിപ്പുരക്കു ഇപ്പുറം ചാണകം മെഴുകിയ മുറ്റത്ത്‌ തെളിഞ്ഞ ഓണ വെയിലില്‍ വാടിയ പൂക്കളുടെ ചിരിച്ച മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. തൊടിയിലെ ഭീമന്‍ വരിക്ക പ്ലാവിന്റെ ചില്ലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലിലെ ആര്‍പ്പു വിളികളും, കിഴക്ക് വെള്ള കീറും മുന്‍പ് മുറ്റത്ത്‌ കത്തിയിരുന്ന വിഷു പടക്കങ്ങളും പൂത്തിരികളും ഞാന്‍ ഓര്‍ക്കുന്നു.''