Arts
ബേളൂർ ഡയറി - മധു കാഞ്ഞങ്ങാട് തൻറെ ജീവിത പരിസരങ്ങളെ ഓർത്തെടുത്ത് ലളിതമായി കഥ പറഞ്ഞുപോകുന്ന ശൈലി. പ്രവാസിയായ കഥാനായകൻ നാട്ടിൽ അവധിയ്ക്ക് വന്നശേഷം തിരികെ പോകുന്നതിന് മുമ്പ് കല്യാണം കഴിക്കാനുള്ള മോഹവുമായി നാടുനീളെ പെണ്ണുകാണാൻ പോയതിന്റെ വിശേഷങ്ങളിലൂടെയാണ് ബേളൂർ നാട്ടുചരിത്രം പറയുന്നത്.